Breaking News

Trending right now:
Description
 
Jan 10, 2018

ഭരണഘടനയ്‌ക്കു മോദി സര്‍ക്കാര്‍ ഭീഷണി: ജിഗ്നേഷ്‌ മേവാനി

image ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും മോദി സര്‍ക്കാര്‍ ഭീഷണിയാണെന്നു ഗുജറാത്ത്‌ എംഎല്‍എയും ദലിത്‌ നേതാവുമായ ജിഗ്നേഷ്‌ മേവാനി കുറ്റപ്പെടുത്തി. മനുസ്‌മൃതിയോടാണോ ഭരണഘടനയോടാണോ കൂറെന്നു പ്രധാനമന്ത്രി വ്യക്തമാക്കണം. ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റ്‌ കുറച്ചതിലുള്ള പ്രതികാര നടപടികളാണ്‌ ദലിതരോട്‌ മോദി ചെയ്യുന്നത്‌. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങള്‍ മറന്നു ഘര്‍ വാപസി, ലവ്‌ ജിഹാദ്‌, ഗോരക്ഷ എന്നിവയ്‌ക്കാണ്‌ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്‌. ഞങ്ങള്‍ ഇതിന്‌ എതിരാണ്‌. ഭരണഘടനയ്‌ക്ക്‌ അനുസൃതമായാണ്‌ ഞങ്ങള്‍ നിലകൊള്ളുന്നത്‌. ഞങ്ങള്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ദലിതര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ മോദി മറുപടിപറയണമെന്നും ജിഗ്നേഷ്‌ ആവശ്യപ്പെട്ടു. രോഹിത്‌ വേമുലയുടെ മരണത്തിന്‌ ആരാണ്‌ ഉത്തരവാദി? ഭീമ-കൊറേഗാവ്‌ സംഘര്‍ഷത്തിന്‌ ആരാണ്‌ കാരണക്കാരന്‍? വിദേശ അക്കൗണ്ടുകളില്‍ നിന്നും പണം കണ്ടെത്തി എന്തുകൊണ്ട്‌ രാജ്യത്തെ ജനങ്ങള്‍ക്കു വിതരണം ചെയ്യുന്നില്ല? വാഗ്‌ദാനം ചെയ്‌ത ജോലി യുവാക്കള്‍ക്ക്‌ ലഭിക്കാത്തതെന്ത്‌? ഇതിനെല്ലാം മോദി മറുപടി പറയണം- ജിഗ്നേഷ്‌ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ദലിത്‌ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു ജിഗ്നേഷ്‌ മേവാനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ കടുത്ത പൊലീസ്‌ നിയന്ത്രണത്തിനിടയിലും നൂറുകണക്കിന്‌ യുവാക്കള്‍ പങ്കെടുത്തു.