Breaking News

Trending right now:
Description
 
Jan 09, 2018

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

image സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാനാണ്‌ ബിജെപി-സംഘപരിവാര്‍-ആര്‍എസ്‌എസ്‌ ശക്തികള്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച്‌ അവര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാനാള്ള നീക്കവും നടക്കുന്നുണ്ട്‌. ബഹുസ്വരതയാണു രാജ്യത്തിന്റെ പ്രത്യേകതയെന്നിരിക്കെ, ഇതു നശിപ്പിച്ച്‌ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനാണ്‌ സംഘപരിവാറിന്റെ ശ്രമം. റിയാസ്‌ മൗലവിയേയും ഫൈസലിനെയും വധിച്ചത്‌ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനുദാഹരണമാണ്‌. ബിജെപി സര്‍ക്കാര്‍ അത്യാപത്താണ്‌. അവരെ താഴെയിറക്കുകതന്നെ വേണം പിണറായി പറഞ്ഞു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തി. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും കുറയുന്നുവെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.