Breaking News

Trending right now:
Description
 
Jan 09, 2018

തട്ടുകടയില്‍നിന്നു ഭക്ഷണംകഴിച്ച്‌ സുഹൃത്തുക്കള്‍ നടത്തിയ യാത്ര മരണത്തിലേക്ക്‌

image തട്ടുകടയില്‍നിന്നു ഭക്ഷണംകഴിച്ച്‌ സന്തോഷയത്തോടെ ബൈക്കില്‍ യാത്രചെയ്‌ത സുഹൃത്തുക്കളെ തേടി മരണം എത്തിയത്‌ പിന്നാലെ. അടൂരില്‍ ഞായറാഴ്‌ച പുലര്‍ച്ചെ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്‌ നെടുമണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ കൊമേഴ്‌സ്‌ വിദ്യാര്‍ഥികളായ അടൂര്‍ മാങ്കൂട്ടം ചരുവിളപടിഞ്ഞാറ്റേതില്‍ പരേതനായ ജോര്‍ജുകുട്ടിയുടെ മകന്‍ ചാള്‍സ്‌ (16), കൈതപ്പറമ്പ്‌ ലക്ഷ്‌്‌മിഭവന്‍ ഷാജിയുടെ മകന്‍ വിഷാദ്‌ (16), പട്ടാഴിവടക്കേക്കര താഴത്തുവടക്ക്‌ പള്ളിവടക്കേതില്‍ വിനോദിന്റെ മകന്‍ വിമല്‍ (16) എന്നിവര്‍ മരിച്ചത്‌. രാത്രിയില്‍ അടൂരില്‍പോയി തിരികെ നടക്കാവ്‌ ജംക്ഷനില്‍ എത്തി തട്ടുകടയില്‍നിന്നു ആഹാരം കഴിച്ച്‌ ഏനാത്തേക്കുള്ള യാത്രക്കിടെയാണ്‌ മൂവരും മരണത്തിന്റെ വായില്‍ പെട്ടത്‌. തൊടുപുഴയിലേക്കു പോവുകയായിരുന്ന മിനിലോറി എതിരേവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂവരും മരിച്ചു. മൂന്നുപേരുടെയും മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ചു.