Jan 09, 2018
മെയ്്ക്ക് ഇന്‍ ഇന്ത്യ: യുദ്ധക്കപ്പല്‍ നിര്‍മാണം മുടങ്ങി
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ ഏറ്റവും ചെലവേറിയ പദ്ധതികളിലൊന്നായ
യുദ്ധക്കപ്പല്‍ നിര്‍മാണ പദ്ധതിക്കു തിരിച്ചടി. ഗോവ കപ്പല്‍ശാലയില്‍ ദക്ഷിണ
കൊറിയന്‍ സഹകരണത്തോടെ 32,640 കോടി രൂപ ചെലവില്‍ 12 യുദ്ധക്കപ്പലുകള്‍
നിര്‍മിക്കാനുളള പദ്ധതിയായിരുന്നു ഇത്. കടലിനടിയിലെ ബോംബുകള്‍
നിര്‍വീര്യമാക്കുന്ന മൈന്‍സ്വീപ്പര്‍ കപ്പലുകളാണിവ. പദ്ധതിയുടെ ചെലവ്,
സാങ്കേതികവിദ്യ കൈമാറ്റം എന്നീവിഷയങ്ങളില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ
കാങ്നം കോര്‍പ്പറേഷനുമായി ധാരണയിലെത്താന്‍ കഴിയാത്തതാണ്
തുടക്കത്തിലേതന്നെ യുദ്ധക്കപ്പല്‍ നിര്‍മാണ ജോലികള്‍ക്ക്
തടസമായിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന കരുത്തു
വര്‍ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചുരുങ്ങിയത് 24
മൈന്‍സ്വീപ്പര്‍ കപ്പലുകള്‍ വേണമെന്നാണ് നാവികസേനയുടെ ആവശ്യം.