Breaking News

Trending right now:
Description
 
Jan 09, 2018

ഓക്‌സിജന്‍ കിട്ടാതെ 64 ശിശുക്കള്‍ മരിച്ച ആശുപത്രിയില്‍ അഗ്നിബാധ

image ഓക്‌സിജന്‍ കിട്ടാതെ നവജാതശിശുക്കളും പിഞ്ചുകുട്ടികളുമടക്കം 64 കുട്ടികള്‍ നാലുദിവസത്തിനുള്ളില്‍ മരണടഞ്ഞുവെന്നു വാര്‍ത്തയില്‍ ഇടംപിടിച്ച ഗോരഖ്‌പുര്‍ ബാബ രാഘവ്‌ ദാസ്‌ (ബിആര്‍ഡി) മെഡിക്കല്‍കോളജില്‍ വന്‍ തീപിടുത്തം. പ്രിന്‍സിപ്പലിന്റെ ഓഫിസും രേഖകള്‍ സൂക്ഷിച്ചിരുന്ന സമീപത്തെ മുറിയും കത്തിനശിച്ചു. ഫയലുകള്‍ പൂര്‍ണമായും കത്തി ചാരമായി. ആളപായം ഉണ്ടായിട്ടില്ല. അഗ്നിശമനസേനയുടെ ആറ്‌ യൂണിറ്റുകള്‍ ഒരുമണിക്കൂര്‍കൊണ്ടാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. തീ പിടുത്തത്തിനു കാരണം ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണെന്നാണ്‌ പ്രാധമിക നിഗമനം. പൊലീസ്‌ അന്വേഷണം ആരംഭിച്ചു. അതേസമയം, ശിശുമരണത്തിനിടയാക്കിയ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമമാണ്‌ ഇതെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.