Breaking News

Trending right now:
Description
 
Jan 09, 2018

എണ്ണക്കപ്പലിലെ തീ അണയ്‌ക്കാന്‍ കഴിഞ്ഞില്ല; ഏതുനിമിഷവും പൊട്ടിത്തെറിക്കാം

image ചൈനയുടെ കിഴക്കന്‍ തീരത്തു ചരക്കുകപ്പലുമായി കൂട്ടിയിടിച്ച ഇറാന്റെ സാഞ്ചി എന്ന എണ്ണക്കപ്പലിലെ തീ അണയ്‌ക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല. കപ്പല്‍ ഏതുനിമിഷവും പൊട്ടിത്തെറിക്കുമെന്ന നിലയിലാണ്‌. കാണാതായവരില്‍ 31 നാവികരെക്കുറിച്ചു വിവരമൊന്നുമില്ല. ഒരാളുടെ മൃതദേഹം കണ്ടെത്തി. യാങ്‌സി നദി കടലില്‍ ചേരുന്ന ചൈനയുടെ തീരത്തുനിന്നു 160 കിലോമീറ്റര്‍ അകലെയാണ്‌ കപ്പല്‍ കത്തുന്നത്‌. 136000 ടണ്‍ എണ്ണയുണ്ട്‌ കപ്പലില്‍. ദക്ഷിണകൊറിയയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു തീപിടുത്തം. അതിശക്തമായ തീനാളങ്ങളും രൂക്ഷമായ വിഷപ്പുകയുമാണ്‌ രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരിക്കുന്നത്‌. കപ്പലും എണ്ണ ഒഴുകിപ്പടര്‍ന്ന കടലും കത്തിക്കൊണ്ടിരിക്കുകയാണ്‌.