Breaking News

Trending right now:
Description
 
Jan 09, 2018

ലാലുവിന്‌ ജയിലില്‍ പൂന്തോട്ട ജോലി; 94 രൂപ കൂലി

image കാലിത്തീറ്റ കുംഭകോണക്കേസില്‍പെട്ട്‌ ജയിലില്‍കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ്‌ യാദവിന്‌ പൂന്തോട്ട സംരക്ഷണ ജോലി.ജയില്‍ വളപ്പിലെ പന്തോട്ടത്തിന്റെ ചുമതലയാണ്‌ ലാലുവിന്‌ നല്‍കിയിരിക്കുന്നത്‌. ചെടികള്‍ നനയ്‌ക്കുകയും പരിപാലിക്കുകയും വേണം. ഇതിന്‌ ദിവസം 94 രൂപ കൂലി അനുവദിച്ചിട്ടുണ്ട്‌. പുതിയ ജോലി സന്തോഷത്തോടെയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ജോലികഴിഞ്ഞ്‌ ബാക്കിയുള്ള സമയങ്ങളില്‍ പത്രം വായിക്കാനാണ്‌ സമയം കളയുന്നത്‌. ഇതിനിടെ തന്നെ കാണാന്‍ എത്തുന്ന സന്ദര്‍ശകരെയും ലാലു സ്വാഗതം ചെയ്യുന്നുണ്ട്‌. കഴിഞ്ഞദിവസം ആര്‍ജെഡി നേതാക്കളായ സുബോധ്‌ കാന്ത്‌ സഹായ്‌, കണ്‍വിജയ്‌ സിങ്‌, ചന്ദ്രകുമാര്‍ യാദവ്‌ തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. കേസില്‍ മൂന്നരവര്‍ഷത്തെ കഠിനതടവാണ്‌ കോടതി ശിക്ഷിച്ചത്‌. റാഞ്ചി ബിര്‍സമുണ്ട ജയിലിലെ സ്‌പെഷല്‍ സെല്ലാണ്‌ അദ്ദേഹത്തിന്‌ അനുവദിച്ചിരിക്കുന്നത്‌.