Breaking News

Trending right now:
Description
 
Jan 09, 2018

കോണ്‍ഗ്രസുമായി തൊട്ടുകൂടായ്‌മയില്ലെന്ന്‌ സിപിഐ നേതാവ്‌

image കോണ്‍ഗ്രസുമായി തൊട്ടുകൂടായ്‌മയില്ലെന്നു സിപിഐ ദേശീയ സെക്രട്ടറി എസ്‌.സുധാകര്‍ റെഡ്ഡി നിലപാട്‌ വ്യക്തമാക്കി. രാഷ്ട്രീയ തന്ത്രവും തിരഞ്ഞെടുപ്പു തന്ത്രവും രണ്ടായി കാണണം. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയ രേഖയുടെ കരട്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുന്നതിനിടെയാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്‌. സംസ്ഥാന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സഖ്യങ്ങള്‍ രൂപീകരിക്കാവുന്നതാണ്‌. ബിജെപിയെ തോല്‍പ്പിക്കുന്നതിനാണ്‌ മുന്‍ഗണന നല്‍കേണ്ടത്‌. കരട്‌ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടികാണിച്ചിട്ടുണ്ട്‌. കരട്‌ റിപ്പോര്‍ട്ടിങിലുള്ള ചര്‍ച്ച വരുംദിവസങ്ങളില്‍ നടക്കും. കോണ്‍ഗ്രസ്‌ ബന്ധം വേണ്ടെന്നു കഴിഞ്ഞദിവസം സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ്‌ സുധാകര്‍ റെഡ്ഡി കരട്‌ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്‌ അനുകൂല നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ ബാന്ധവത്തിന്‌ മുതിരരുതെന്നും അത്‌ പാര്‍ട്ടി നിലപാടിന്‌ ചേര്‍ന്നതല്ലെന്നും അത്‌ പാര്‍ട്ടി നിലപാടിന്‌ ചേര്‍ന്നതല്ലെന്നുമുള്ള പ്രകാശ്‌ കാരട്ടിന്റെ നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കുകയാണ്‌. കോണ്‍ഗ്രസുമായി ബന്ധമാകാം എന്നതുസംബന്ധിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാര്‍ട്ടി ഒന്നടക്കം തള്ളിയിരുന്നു. ഇതിനിടെയാണ്‌ കോണ്‍ഗ്രസ്‌ സഖ്യമാകാമെന്ന്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കി സിപിഐ രംഗത്തുവന്നിരിക്കുന്നത്‌.