Breaking News

Trending right now:
Description
 
Jan 08, 2018

കോട്ടയത്ത്‌ അര്‍ധരാത്രിയോടെ കാര്‍ അപകടം: ഒരാള്‍ മരിച്ചു

image കോട്ടയം പുതുപ്പള്ളി -കറുകച്ചാല്‍ റൂട്ടില്‍ വെട്ടത്തുകവലയില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചുമറിഞ്ഞു കാര്‍ യാത്രികനായ തോട്ടയ്‌ക്കാട്‌ ചോതിരക്കുന്നേല്‍ റോണി ജേക്കബ്‌ (52) മരിച്ചു. കാര്‍ഡ്രൈവര്‍ മാടത്താനി സ്വദേശി ഷിജു (32), സഹയാത്രികന്‍ തോട്ടയ്‌ക്കാട്‌ സ്വദേശി ജോണ്‍സണ്‍ (48) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഉടമ തോട്ടയ്‌ക്കാട്‌ സ്വദേശി ജോബി പരുക്കില്ലാതെ രക്ഷപ്പെട്ടു. ഞയറാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ അപകടം. കാറിന്റെ മുമ്പില്‍പെട്ട ബൈക്ക്‌ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു. പുതിയ കാറാണ്‌ അപകടത്തില്‍പെട്ടത്‌. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന്‌ ഏറെനേരം ഗതാഗത തടസമുണ്ടായി. അഗ്നിശമനസേന എത്തി കാര്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. മരിച്ച റോജി ജേക്കബ്‌ തോട്ടയ്‌ക്കാട്‌ ജംക്ഷനില്‍ പലചരക്ക്‌ കട നടത്തിവരുകയായിരുന്നു. ഭാര്യ: റോസമ്മ. മക്കള്‍: ശാരോണ്‍, സാന്ദ്ര.