Breaking News

Trending right now:
Description
 
Jan 08, 2018

20 അടി താഴ്‌ചയിലേക്കു മറിഞ്ഞകാര്‍ മരത്തില്‍ തട്ടിനിന്നു

image കോട്ടയം ഏറ്റുമാനൂര്‍ പട്ടിത്താനത്ത്‌ നിയന്ത്രണംവിട്ട കാര്‍ 20 അടി താഴ്‌ചയിലേക്കു മറിയുന്നതിനിടെ സമീപത്തെ മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ എംസി റോഡില്‍ ചുമടുതാങ്ങി പാറമടയ്‌ക്കു സമീപമാണ്‌ അപകടം. കാര്‍ യാത്രികരായ കോതമംഗലം സ്വദേശികള്‍ ലിസി, ലൂസി, മേരി, ജയിംസ്‌, കാര്‍ ഓടിച്ചിരുന്ന ഷാജു എന്നിവരെയാണ്‌ നാട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്‌. നിസാര പരുക്കുകളോടെ ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്നു കാര്‍ യാത്രികര്‍. താഴ്‌ചയിലുള്ള പറമ്പിലേക്കു മറിയുന്നതിനിടെ മരത്തില്‍തട്ടിനിന്ന കാറില്‍നിന്നു നാട്ടുകാര്യ രണ്ടുസ്‌ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഏറെ പണിപ്പെട്ടാണ്‌ കാര്‍ യാത്രികരെ പുറത്തെത്തിച്ചത്‌. പൊലീസ്‌ സ്ഥലത്ത്‌ എത്തിയിരുന്നു.