Breaking News

Trending right now:
Description
 
Jan 08, 2018

അടൂരില്‍ വാഹനാപകടം: മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു

image എംജി റോഡില്‍ അടൂര്‍ വടക്കേടത്തുകാവില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികരായ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ വിമല്‍, ചാള്‍സ്‌, വിശാല്‍ എന്നിവരാണ്‌ മരിച്ചത്‌. ഇന്നു പുലര്‍ച്ചെയാണ്‌ അപകടം. നെടുമണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥികളാണ്‌. അപകടത്തില്‍പെട്ടവരാണ്‌ നാട്ടുകാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുവച്ചും മറ്റുരണ്ടുപേര്‍ ആശുപത്രിയില്‍വച്ചുമാണ്‌ മരിച്ചത്‌.