Jan 08, 2018
ബാംഗ്ലൂര്‍ മദ്യശാലയില്‍ തീ പിടുത്തം
ബാംഗ്ലൂരിലെ കെആര്‍ മാര്‍ക്കറ്റിലെ കൈലാഷ് ബാറിലുണ്ടായ തീ പിടുത്തത്തില്‍
അഞ്ചുപേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ്
തീപിടുത്തമുണ്ടായത്. ബാറിനുള്ളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ്
മരിച്ചത്. തുങ്കൂര്‍ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ്,
ഹസന്സ്വദേശികളായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീര്‍ത്തി (24)
എന്നിവര്‍ മരിച്ചതയാണ് റിപ്പോര്‍ട്ട്. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍
വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരുന്നു. മൃതദേഹങ്ങള്‍ നഗരത്തിലെ വിക്ടോറിയ
ആശുപത്രിയിലേക്കു മാറ്റി. ബാംഗ്ലൂരിലെ ഹൃദയഭാഗത്ത് കലാശുപ്പാളയത്താണ്
തീപിടുത്തമുണ്ടായ ബാര്‍. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം
ഉണ്ടായത്. ജീവനക്കാരില്‍ ചിലര്‍ക്കു പരുക്കുണ്ട്. അഗ്നിശമനസേന തീ
നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു പൊലീസ്
സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം ആരംഭിച്ചു.