Breaking News

Trending right now:
Description
 
Jan 08, 2018

ആധാര്‍ ചോര്‍ച്ച പുറത്തെത്തിച്ച ലേഖികയ്‌ക്കെതിരെ കേസ്‌

image പണംവാങ്ങി ആധാര്‍ വിവരങ്ങള്‍ വില്‍ക്കുന്ന സംഘത്തെക്കുറിച്ച്‌ തെളിവുസഹിതം റിപ്പോര്‍ട്ട്‌ പുറത്തുവിട്ട ട്രിബ്യൂണ്‍ ദിനപത്രത്തിന്റെ ലേഖിക രചന ഖൈരക്കെതിരെ പൊലീസ്‌ കേസെടുത്തു. ആധാര്‍ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ്‌ ആരോപിച്ചിരിക്കുന്നത്‌. ട്രിബ്യൂണ്‍ ദിനപത്രവും കേസില്‍പെട്ടിട്ടുണ്ട്‌. 500 രൂപ നല്‍കിയാല്‍ വാട്‌സ്‌ കൂട്ടായ്‌മവഴി വ്യക്തികളുടെ ആധാര്‍ വിവരങ്ങളും 300 രൂപകൂടി നല്‍കിയാല്‍ വ്യാജ ആധാറും ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്‌. പൊതുതാല്‍പര്യമനുസരിച്ച്‌ അന്വേഷണം നടത്തി വസ്‌തുതകള്‍ പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ക്കെതിരായ നീക്കത്തെ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ ഓഫ്‌ ഇന്ത്യ അപലപിച്ചു. നടപടി പത്രസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റാണ്‌. പരാതി നല്‍കുന്നതിനു പകരം വിശദ ആഭ്യന്തര അന്വേഷണത്തിലൂടെ ശാശ്വത പ്രശ്‌നപരിഹാരത്തിനാണ്‌ അധികൃതര്‍ ശ്രമിക്കേണ്ടിയിരുന്നത്‌. ആധാറുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയം വിഷയത്തില്‍ ഇടപെട്ട്‌ റിപ്പോര്‍ട്ടര്‍ക്കെതിരായ കേസ്‌ പിന്‍വലിക്കാന്‍ നടപടിയെടുക്കണമെന്നും സംഭവത്തില്‍ പക്ഷപാത രഹിതമായ അന്വേഷണം നടത്തണമെന്നും എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ ഓഫ്‌ ഇന്ത്യ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.