Breaking News

Trending right now:
Description
 
Jan 07, 2018

ബോണക്കാട്‌ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ലത്തീന്‍സഭ

image ബോണ്‌കാട്‌ കുരിശുമല സന്ദര്‍ശിക്കാനെത്തിയ സ്‌ത്രീകള്‍ അടക്കമുളള വിശ്വാസികളെ പൊലീസ്‌ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ലത്തീന്‍സഭ. സമരാഹ്വാനവുമായി നെയ്യാറ്റിന്‍കര അതിരൂപതയിലെ പള്ളികളില്‍ ഞായറാഴ്‌ച ഇടയലേഖനം വായിച്ചു. ആരാധനാസ്വാതന്ത്ര്യം ഉറപ്പുനല്‍കിയ സര്‍ക്കാര്‍ അത്‌ പാലിക്കാത്തതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്നുമുള്ള വിലയിരുത്തലിലാണ്‌ ഇടയലേഖനം വായിച്ച്‌ പ്രത്യക്ഷ സമരത്തിന്‌ സഭ ആഹ്വാനം ചെയ്യുന്നത്‌. സംഘര്‍ഷത്തിലെ ബാഹ്യഇടപെടലുകള്‍ അന്വേഷിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. ബോണക്കാട്‌ കുരിശുമലയില്‍ കുരിശ്‌ തകര്‍ത്ത സാമൂഹ്യവിരുദ്ധര്‍ക്ക്‌ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സഭ ആവശ്യപ്പെട്ടു. ബോണക്കാട്‌ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അനുഭാവപൂര്‍ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായി കേരള മെത്രാന്‍ സമിതി അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്പുമായ ഡോ.എം.സൂസപാക്യം പറഞ്ഞു.