Breaking News

Trending right now:
Description
 
Jan 07, 2018

വിവാഹസല്‍ക്കാരസമയത്ത്‌ വീട്ടുമുറ്റത്ത്‌ പുലി

image കോഴിക്കോട്‌ പെരുവയയില്‍ വിവാഹസല്‍ക്കാരം നടക്കുന്ന വീട്ടുമുറ്റത്ത്‌ പുലിയെത്തി. സത്‌കാരം നടക്കുന്ന വീട്ടില്‍നിന്നെടുത്ത വീഡിയോയിലാണ്‌ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്‌. പള്ളിത്താഴത്ത്‌ കോളാട്ട്‌ രവിയുടെ വീടിനടുത്ത്‌ ശനിയാഴ്‌ച വൈകുന്നേരം നാലരയോടെയാണ്‌ സംഭവം. വിവാഹവിരുന്നിനിടെ എടുത്ത ദൃശ്യങ്ങള്‍ കുട്ടികള്‍ വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ ഇട്ടപ്പോഴാണ്‌ ദൃശ്യത്തില്‍ പുലി പതിഞ്ഞവിവരം കണ്ടത്‌. ഉടന്‍ പൊലീസിനെയും വനംവകുപ്പിനെയും അറിയിച്ചു. വീഡിയോയില്‍ കാണുന്നത്‌ പുലിതന്നെയാണെന്നു പൊലീസ്‌ സ്ഥിരീകരിച്ചു. തുടര്‍ന്ന്‌ പ്രദേശവാസികള്‍ക്ക്‌ ജാഗ്രത നിര്‍ദേശം നല്‍കി. ആരും വീടുകളില്‍നിന്നു തല്‍ക്കാലം പുറത്തിറങ്ങരുതെന്നാണ്‌ പൊലീസിന്റെ നിര്‍ദേശം. അതേസമയം പലിയല്ലെന്നും കാട്ടുപൂച്ചയാണെന്നുമാണ്‌ വനംവകുപ്പ്‌ പറയുന്നത്‌. എന്തായാലും മേഖലയില്‍ പൊലീസ്‌ പരിശോധന നടത്തുന്നുണ്ട്‌.