Breaking News

Trending right now:
Description
 
Jan 07, 2018

ഞാന്‍ ഒരു ജീനിയസ്‌: ട്രംപ്‌

image താനൊരു മിടുക്കന്‍ മാത്രമല്ല ജീനിയസ്‌ കൂടിയാണെന്നു അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. മൈക്കല്‍ ഫൂള്‍ഫിന്റെ പുസ്‌തകത്തിലെ ആരോപണങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്റ്‌ പദവിക്ക്‌ താന്‍ ഏറ്റവും യോഗ്യനാണെന്നും ട്രംപ്‌ അവകാശപ്പെട്ടു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം സ്ഥിരബുദ്ധിയും സാമര്‍ഥ്യവുമാണ്‌. ബിസിനസുകാരന്‍, ടിവിതാരം, അമേരിക്കന്‍ പ്രസിഡന്റ്‌ എന്നിങ്ങനെ കൈവച്ച എല്ലായിടത്തും ആദ്യ അവസരത്തില്‍തന്നെ വിജയിച്ചു. എന്റെ സാമര്‍ഥ്യത്തിനും ജീനിയസിനും ഇതുതന്നെയാണ്‌ തെളിവ്‌. പുസ്‌തം എഴുതിയ മൈക്കല്‍ ഫൂള്‍ഫ്‌ എല്ലാ അര്‍ഥത്തിലും പരാജിതനാണ്‌. താന്‍ പുറത്താക്കിയപ്പോള്‍ കിടന്നു മോങ്ങിയ സ്‌റ്റീവ്‌ ബാനനെയാണ്‌ (പിരിച്ചുവിട്ട മുന്‍ തന്ത്രോപദേഷ്ടാവ്‌) മൈക്കല്‍ ഫൂള്‍ഫ്‌ ഉപയോഗിച്ചത്‌- ട്രംപ്‌ ട്വീറ്ററില്‍ കുറിച്ചു.