Jan 07, 2018
കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ 3350 കോടിയുടെ വായ്പ
സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടു മുങ്ങിത്താണുകൊണ്ടിരിക്കുന്ന
കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു 3350
കോടി രൂപയുടെ ദീര്‍ഘകാല വായ്പയെടുക്കാന്‍ ഗ്യാരന്റിനല്കി ധനവകുപ്പ്
ഉത്തരവിറക്കി. 20 വര്‍ഷത്തേക്കു ഒമ്പതു ശതമാനം പലിശയ്ക്കാണ്
വായ്പയെടുക്കുന്നത്. എസ്ബിഐ ഉള്‍പ്പെടെ 12 ബാങ്കുകളാണ് നിലവില്‍
കണ്‍സോര്‍ഷ്യത്തിലുള്ളത്. ബാങ്കുകളുടെ പ്രതിനിധികളുമായി പല ഘട്ടങ്ങളിലായി
നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് സര്‍ക്കാരിന്റെ അന്തിമാനുമതി. നാലു
ബാങ്കുകളില്‍നിന്നു വായ്പയെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
ബാക്കിയുള്ളവ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. നിലവില്‍ 12 ശതമാനം
പലിശയ്ക്ക് 3200 കോടി രൂപയുടെ ഹ്രസ്വകാല വായ്പ കെഎസ്ആര്‍ടിസി
വാങ്ങിയിട്ടുണ്ട്. പ്രതിദിനം മൂന്നുകോടിയോളം രൂപയാണ് ഇതിന്റെ
തിരിച്ചടവിനായി വേണ്ടിവരുന്നത്. കണ്‍സോര്‍ഷ്യത്തില്‍നിന്നു വായ്പ
ലഭിക്കുമ്പോള്‍ ആദ്യ വായ്പ തീര്‍ക്കാനാകും. അടുത്ത രണ്ടുവര്‍ഷത്തേക്കു
മറ്റു വായ്പകളൊന്നും എടുക്കരുതെന്നു വ്യവസ്ഥയുണ്ട്. ഈ കാലയളവില്‍
സാമൂഹ്യബാധ്യതാ ഇനത്തില്‍ കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന അധിക ചെലവുകള്‍
സര്‍ക്കാര്‍ വഹിക്കും.