Breaking News

Trending right now:
Description
 
Jan 07, 2018

കാലിത്തീറ്റ കുംഭകോണക്കേസ്‌: ലാലുവിന്‌ ജയില്‍

image കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി തലവനുമായ ലാലുപ്രസാദ്‌ യാദവിനു മൂന്നുവര്‍ഷം തടവിനും 10 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. സിബിഐ പ്രത്യേക കോടതി ജഡ്‌ജി ശിവ്‌പാല്‍ സിങാണു ശിക്ഷ വിധിച്ചത്‌. കേസിലെ മറ്റു 15 പ്രതികളില്‍ ആറു പേര്‍ക്ക്‌ ഏഴുവര്‍ഷംവീതം തടവും 10 ലക്ഷം രൂപവീതം പിഴയും ഒമ്പതുപേര്‍ക്ക്‌ മൂന്നരവര്‍ഷം തടവുമാണ്‌ ശിക്ഷ. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ്‌ ലാലുവിനെ ശിക്ഷിക്കുന്നത്‌. ഒരാഴ്‌ചയ്‌ക്കിടെ മൂന്നുതവണ ശിക്ഷാ പ്രഖ്യാപനം മാറ്റിവച്ചശേഷമാണ്‌ ശനിയാഴ്‌ച വിധിപറഞ്ഞത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു നടപടികള്‍. ലാലു ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞമാസം 23നു കോടതി കണ്ടെത്തിയിരുന്നു. കോടതി അവരുടെ ജോലിയാണ്‌ ചെയ്‌തതെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ലാലുവിന്റെ മകന്‍ തേജസി യാദവ്‌ പ്രതികരിച്ചു. കോടതിവിധി പഠിച്ചുവരുകയാണ്‌. അതിനുശേഷം അപ്പീല്‍നല്‍കും-അദ്ദേഹം പറഞ്ഞു. ആദ്യകേസില്‍ 2013 സെപ്‌റ്റംബറില്‍ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. രണ്ടരമാസം ജയിലില്‍കിടന്ന ലാലുവിന്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ്‌ മോചിതനായത്‌.