Breaking News

Trending right now:
Description
 
Jan 06, 2018

പാക്കിസ്ഥാനുള്ള സഹായം യുഎസ്‌ മരവിപ്പിച്ചിച്ചു

image താലിബാന്‍പോലുള്ള ഭീകരസംഘടനകള്‍ക്ക്‌ സഹായമൊരുക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നു യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചതിനു പിന്നാലെ 200 കോടി ഡോള്‍ (ഏകദേശം 12,000 കോടിരൂപ) സുരക്ഷാ സഹായവും സൈനിക ഉപകരണങ്ങളുടെ വിതരണവും മരവിപ്പിച്ചു. ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുംവരെ ഇതു തുടരും. 2016 സാമ്പത്തിക വര്‍ഷത്തേക്കു യുഎസ്‌ കോണ്‍ഗ്രസ്‌ പാസാക്കിയ വിദേശ സൈനിക സഹായ ഫണ്ട്‌ 25.5 കോടി ഡോളറും സഖ്യകക്ഷികള്‍ക്കുള്ള സഹായമായി 2017 സാമ്പത്തിക വര്‍ഷത്തേക്ക്‌ അനുവദിച്ച 90 കോടി ഡോളറും മരവിപ്പിച്ച സുരക്ഷാ സഹായത്തില്‍ ഉള്‍പ്പെടും. 2017 സാമ്പത്തിക വര്‍ഷത്തിലെ സുരക്ഷാ സഹായമായ 25.5 കോടി ഡോളര്‍ സംബന്ധിച്ച്‌ തീരുമാനമെടുത്തിട്ടില്ല. ഭീകരസംഘടനകള്‍ക്കു പാക്കിസ്ഥാനുള്ളില്‍ താവളങ്ങളുണ്ടെന്നും പാക്കിസ്ഥാന്‍ താവളമാക്കി ഇവര്‍ അഫ്‌ഗാനില്‍ അസ്ഥിരത സൃഷ്ടിക്കുകയാണെന്നും ട്രംപ്‌ ആരോപിച്ചു.