Breaking News

Trending right now:
Description
 
Jan 06, 2018

ഖദറിട്ടു സ്‌മോള്‍ അടിക്കുന്നവരുണ്ടെന്നു മുരളീധരന്‍

image ഖദിറിട്ടു സ്‌മോള്‍ അടിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ കെ.മുരളീധരന്‍ എംഎല്‍എ. ഖദറിനെ അപമാനിക്കുന്നതിനു തുല്യമാണിത്‌. ഖദറിട്ട്‌ അതിന്റെ അടുത്തുകൂടി പോകരുതെന്നാണ്‌ ഖാദിയെ സ്‌നേഹിച്ചിരുന്നവര്‍ പറഞ്ഞിരുന്നത്‌. കേരളാ സ്റ്റേറ്റ്‌ ഖാദി ബോര്‍ഡ്‌ എംപ്ലോയിസ്‌ യൂണിയന്‍ സംസ്ഥാന സമ്മേളനം പയ്യന്നൂരില്‍ ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ മുരളീധരന്‍ ഇങ്ങനെ പറഞ്ഞത്‌. കാര്യസാധ്യത്തിനു ഖദറിട്ടു പോകുന്നവരുടെ എണ്ണവും കൂടിവരികയാണ്‌. കഴിഞ്ഞ ഭരണകാലത്തു മന്ത്രിമാരെ കാണാന്‍ കയറുമ്പോള്‍ മാത്രം ഖദറിടുന്നവരും ഉണ്ടായിരുന്നു. ഗോഡ്‌സെയെ ആരാധിക്കുന്നവര്‍ കേന്ദ്രത്തിലും ഖദര്‍ ധരിക്കാത്തവര്‍ കേരളത്തിലും ഭരണം നടത്തുന്നു. ഇവര്‍ ഭരിക്കുമ്പോള്‍ ഖാദി എങ്ങനെ രക്ഷപ്പെടും- മുരളീധരന്‍ കുറ്റപ്പെടുത്തി.