Breaking News

Trending right now:
Description
 
Jan 06, 2018

കുവൈറ്റില്‍ സ്‌റ്റേഡിയം തകര്‍ന്നുവീണ്‌ 20 പേര്‍ക്ക്‌ പരുക്ക്‌

image ഗള്‍ഫ്‌ കപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സ്‌റ്റേഡിയത്തിലെ ഗാലറി ബാരിക്കേഡ്‌ തകര്‍ന്നുവീണ്‌ 20 പേര്‍ക്ക്‌ പരുക്കേറ്റു. കുവൈറ്റിലെ ജാബിന്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ വെള്ളിയാഴ്‌ച രാത്രിയിലായിരുന്നു സംഭവം. ഒമാനും യുഎഇയും തമ്മിലുളള മത്സരം അവസാനിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ആരുടെയും പരുക്ക്‌ ഗുരുതരമല്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്‌ കടന്ന മത്സരത്തില്‍ ഒമാന്‍ 5-4ന്‌ വിജയിച്ചിരുന്നു.