Breaking News

Trending right now:
Description
 
Jan 06, 2018

അണ്ണാ ഹസാരെ ഡല്‍ഹിയില്‍ സത്യാഗ്രഹമാരംഭിക്കുന്നു

image ഗാന്ധിയന്‍ അണ്ണാ ഹസാരെ മാര്‍ച്ച്‌ 23 മുതല്‍ ഡല്‍ഹിയില്‍ സത്യാഗ്രഹം ആരംഭിക്കുന്നു. ലോക്‌പാല്‍, ലോകായുക്ത ബില്ലുകള്‍ പാസാക്കണമെന്നും തിരഞ്ഞെടുപ്പ്‌ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടാണ്‌ സമരം നടത്തുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. നരേന്ദ്രമോദി സര്‍ക്കാര്‍ ലോക്‌പാല്‍, ലോകായുക്ത ബില്ലുകളില്‍ കൂടുതല്‍ വെള്ളം ചേര്‍ത്തുവെന്നും ഹസാരെ പരിഹസിച്ചു. അരവിന്ദ്‌ കേജരിവാള്‍, കിരണ്‍ബേദി എന്നിവരെ ഒപ്പം കൂട്ടിയതാണ്‌ താന്‍ ജീവിതത്തില്‍ ചെയ്‌ത ഏറ്റവും വലിയ അബദ്ധമെന്നും അദ്ദേഹം പറഞ്ഞു. 2011-ല്‍ അഴിമതിവിരുദ്ധ സമരവുമായി ഡല്‍ഹിയെ അണ്ണാ ഹസാരെ വിറപ്പിച്ചിരുന്നു. വീണ്ടുമൊരു സമരത്തിലൂടെ ഹസാരെ ശക്തമായ തിരിച്ചുവരവ്‌ നടത്തുമെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌.