Breaking News

Trending right now:
Description
 
Jan 06, 2018

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ മരവിപ്പിച്ചു

image 500 രൂപയ്‌ക്ക്‌ ആരുടെയും ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തലിനു പിന്നാലെ ആധാര്‍ അതോറിറ്റിയുടെ (യുഐഡിഎഐ) ഔദ്യോഗിക വെബ്‌സൈറ്റായ portal.uidal.gov.in ബന്ധപ്പെട്ടവര്‍ മരവിപ്പിച്ചു. അതോറിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന വെബ്‌സൈറ്റാണ്‌ മരവിപ്പിച്ചത്‌. വെബ്‌സൈറ്റ്‌ മരവിപ്പിച്ചെങ്കിലും ആധാര്‍ എന്റോള്‍മെന്റും റജിസ്‌ട്രേഷനും തടസമുണ്ടാകില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ബാങ്ക്‌ അക്കൗണ്ട്‌, പാന്‍കാര്‍ഡ്‌, മൊബൈല്‍ കണക്ഷന്‍ തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ക്കിടെയാണ്‌ ചോര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതും പൊതുജനങ്ങള്‍ ആശങ്കയിലായതും. വെബ്‌സൈറ്റിലേക്കു പ്രവേശിക്കാനുള്ള സാങ്കേതിക വിദ്യ മോഷ്ടിച്ചതും ഗുജറാത്തിലെ സൂറത്ത്‌ ജില്ലാ ആസ്ഥാനത്തുനിന്നാണെന്നാണ്‌ റിപ്പോര്‍ട്ട്‌. സംഭവം രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായിരുന്നു.