Breaking News

Trending right now:
Description
 
Jan 06, 2018

യൂണിഫോമില്‍ ഘടിപ്പിച്ച ക്യാമറയുമായി ഇനി പൊലീസ്‌

image വാഹന പരിശോധനയ്‌ക്കും പ്രതികളെ കുടുക്കാനും യൂണിഫോമില്‍ ഘടിപ്പിച്ച ക്യാമറകളുമായി ഇനി പൊലീസ്‌. ക്രമസമാധാനപാലനത്തിലും പെട്രോളിങ്‌ വേളയിലും നിരീക്ഷണം ശക്തമാക്കാന്‍ യൂണിഫോമില്‍ ഘടിപ്പിക്കാന്‍ സംവിധാനങ്ങളോടുകൂടിയ അത്യാധുനിക ക്യാമറകള്‍ പൊലീസിന്‌ നല്‍കി. പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ സുതാര്യത ഉറപ്പാക്കാനും പട്രോളിങ്ങും അന്വേഷണ തുടര്‍നടപടികളും കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ്‌ ഇത്‌. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം എറണാകുളം ജില്ലകളിലെ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കാണ്‌ ക്യാമറകള്‍ നല്‍കിയത്‌. ഈവര്‍ഷംതന്നെ സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പില്‍വരും. ബ്രോഡ്‌കാസ്‌റ്റിങ്‌ സംവിധാനമുള്ള അത്യാധുനിക ബോഡി ക്യാമറകളാണിവ. സംഭവങ്ങള്‍ തല്‍സമയം അറിയാന്‍ കഴിയുന്ന തരത്തിലാണ്‌ പ്രവര്‍ത്തനം. ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങളും ശബ്ദവും 4ജി സിം ഉപയോഗിച്ചു ജിഎസ്‌എം സംവിധാനംവഴി കണ്‍ട്രോള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയ്‌ക്കാനാവും. പൊലീസ്‌ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ മൊബൈല്‍ഫോണിലൂടെയോ നെറ്റ്‌ വര്‍ക്ക്‌ കണക്ഷനുള്ള ടിവിയിലൂടെയോ ദൃശ്യങ്ങള്‍ കാണാനും നിര്‍ദേശം നല്‍കാനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്‌. 64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വീഡിയോ റിക്കോര്‍ഡിങ്‌ ഉള്‍പ്പെടെ ഒട്ടേറെ സംവിധാനങ്ങളുമുണ്ട്‌.