Breaking News

Trending right now:
Description
 
Jan 05, 2018

ഒരു കോടി രൂപയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തു

image 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച്‌ ഒരുവര്‍ഷം പിന്നിടുമ്പോഴും ഒരു കോടി രൂപയുടെ അസാധുനോട്ടുകളുമായി മൂന്നുപേരെ ഹൈദരാബാദ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു. 500 രൂപയുടെ നോട്ടുകളാണ്‌ ഇവരില്‍നിന്നു പിടിച്ചെടുത്തത്‌. അറസ്റ്റിലായ കെ.രാജേഷ്‌, പി.അനന്ദ റെഡി, ആശാന്‍ഗരി നാഗരാജു എന്നിവരെ ചോദ്യം ചെയ്‌തുവരുന്നു. കര്‍ഹാനയിലുള്ള എസ്‌ബിഐ ബാങ്കിനു സമീപത്തുനിന്നു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്‌ ഇവരെ കസ്റ്റഡിയില്‍ എടുത്തതോടെയാണ്‌ നിരോധിച്ച നോട്ടുകള്‍ കണ്ടെടുത്തത്‌. പഴയ നോട്ടുകള്‍ മാറ്റിവാങ്ങാനായിരുന്നു ഇവര്‍ ഇവിടെ എത്തിയതെന്നു പൊലീസ്‌ വ്യക്തമാക്കി. നോട്ടുകള്‍ക്കുപുറമ ബൈക്ക്‌, മൂന്ന്‌ മൊബൈല്‍ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. 2016 നവംബര്‍ എട്ടിനാണ്‌ പ്രധാനമന്ത്രി 1000, 500 നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തിയത്‌.