Breaking News

Trending right now:
Description
 
Jan 05, 2018

ശനിയാഴ്‌ച നടത്താനിരുന്ന മോട്ടോര്‍വാഹനപണിമുടക്ക്‌ പിന്‍വലിച്ചു

image സംസ്ഥാനത്ത്‌ ശനിയാഴ്‌ച പ്രഖ്യാപിച്ച മോട്ടോര്‍വാഹന പണിമുടക്ക്‌ പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരിഗണനയ്‌ക്ക്‌ വരാത്ത സാഹചര്യത്തിലാണ്‌ പണിമുടക്ക്‌ പിന്‍വലിക്കുന്നതെന്നു കോണ്‍ഫെഡറേഷന്‍ ഓഫ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ അറിയിച്ചു. ശനിയാഴ്‌ച രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നത്‌. ബില്‍ ഈമാസം അഞ്ചിന്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നു ഉറപ്പായ സാഹചര്യത്തിലാണ്‌ സമരമെന്ന്‌ സംഘാടകര്‍ അറിയിച്ചത്‌. എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ പരിഗണനയ്‌ക്ക്‌ വരാത്ത സാഹചര്യത്തില്‍ പണിമുടക്കില്‍നിന്നു പിന്മാറുകയായിരുന്നുവെന്ന്‌ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.