Breaking News

Trending right now:
Description
 
Jan 31, 2013

സിഡ്‌നിയില്‍ സെന്റ്‌ മേരീസ്‌ യാക്കോബായ ഇടവകയ്‌ക്ക്‌ പുതിയ ദേവാലയം, കൂദാശ ഫെബ്രുവരി പതിനേഴിന്‌

വിനോദ്‌ മത്തായി
image സിഡ്‌നിയിലെ സെവന്‍ഹില്‍സില്‍ സെന്റ്‌ മേരീസ്‌ യാക്കോബായ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശ ഫെബ്രുവരി പതിനേഴിന്‌. ഓസ്‌ട്രേലിയയിലെ ആദ്യത്തെ യാക്കോബായ സുറിയാനി ഇടവകയായ സെന്റ്‌ മേരീസ്‌ ദേവാലയം പൗലോസ്‌ മോര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിക്കും. ഫാ. ഗീവര്‍ഗീസ്‌ കുഴിയേലിലാണ്‌ ഇടവകയുടെ വികാരി.

കൂദാശയ്‌ക്കു മുന്നോടിയായി ഫെബ്രുവരി പതിനാറിന്‌ വിപുലമായ പൊതുസമ്മേളനം സംഘടിപ്പിക്കും. പാരമറ്റ ടൗണ്‍ ഹാളില്‍ വൈകുന്നേരം നാലിനു ചേരുന്ന സമ്മേളനത്തില്‍ വിവിധ മതവിഭാഗങ്ങളുടെ മേലദ്ധ്യന്മാരും സാമൂഹിക നേതാക്കളും പങ്കെടുക്കും. ദേവാലയത്തിന്റെ മാനേജിംഗ്‌ കമ്മിറ്റി ട്രസ്റ്റി എല്‍ദോ ജിജു പീറ്റര്‍, സെക്രട്ടറി അല്‌ക്‌സി ടോംസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ്‌ ദേവാലയ കൂദാശയോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്‌.