Breaking News

Trending right now:
Description
 
Jan 04, 2018

ജനകീയ വിചാരണയാത്ര സമാപനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ തമ്മിലടിച്ചു

image യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ നയിച്ച ജനകീയ വിചാരണയാത്രയുടെ സമാപനസമ്മേളനം ഇന്നലെ രാത്രി ഏഴരയോടെ തൊടുപുഴയില്‍ നടക്കുന്നതിനിടെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ തമ്മിലടിച്ചു. ഇടുക്കി ജില്ലയില്‍ നടക്കുന്ന യാത്രയുടെ സമാപനമായിരുന്നു അടിപിടിയില്‍ എത്തിയത്‌. വേദിയിലെ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്‌ സംഭവത്തിന്റെ തുടക്കം. ഡിസിസി സെക്രട്ടറിക്കു പകരം യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റിനെ അധ്യക്ഷനാക്കണമെന്ന തര്‍ക്കമാണ്‌ തമ്മിലടിക്കു കാരണം. ഡിസിസി സെക്രട്ടറി ജിയോ മാത്യു, കെഎസ്‌ യു സംസ്ഥാന നേതാക്കളായ മാത്യു കെ.ജോണ്‍, നിയാസ്‌ കുരാപ്പള്ളി, സാം ജേക്കബ്‌ എന്നിവര്‍ക്ക്‌ പരുക്കേറ്റു. പത്തുമിനിട്ടോളം നീണ്ടുനിന്ന കയ്യാങ്കളി ഉയര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ്‌ അവസാനിപ്പിച്ചത്‌.