Breaking News

Trending right now:
Description
 
Jan 04, 2018

സംസ്ഥാനത്ത്‌ ശനിയാഴ്‌ച വാഹന പണിമുടക്ക്‌

image മോട്ടോര്‍വാഹന നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത്‌ ശനിയാഴ്‌ച വാഹനപണിമുടക്ക്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നതെന്ന്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ അറിയിച്ചു. ബില്‍ ഈമാസം അഞ്ചിനു പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ്‌ സമരം. ഓട്ടോറിക്ഷ, ലൈറ്റ്‌ മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യബസ്‌ ഉള്‍പ്പെടെയുള്ള ഹെവിവാഹനങ്ങള്‍, കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ പണിമുടക്കില്‍ പങ്കാളികളാകും. ഓട്ടമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ്‌ വില്‍പ്പന സ്ഥാപനങ്ങള്‍ എന്നിവ അനുഭാവം പ്രകടിപ്പിച്ചു തുറക്കില്ല. മോട്ടോര്‍വാഹന നിയമ ഭേദഗതി ബില്‍ നിയമവിരുദ്ധമാണെന്നും നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.