Breaking News

Trending right now:
Description
 
Jan 04, 2018

ബസില്‍നിന്നു തെറിച്ചുവീണ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തി

image ബസിന്റെ മുന്‍വാതിലിനു സമീപം നിന്നു യാത്ര ചെയ്യുകയായിരുന്ന ഗര്‍ഭിണി തെറിച്ചു പുറത്തേക്കുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലിരിക്കെ മരിച്ചു. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദയാണ്‌ (34) മരിച്ചത്‌. ചികിത്സയ്‌ക്കിടെ ശസ്‌ത്രക്രിയ നടത്തിയാണ്‌ ആണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തിയത്‌. കഴിഞ്ഞവെള്ളിയാഴ്‌ചയായിരുന്നു അപകടം. നാഷിദ എട്ടുമാസം ഗര്‍ഭിണിയായിരുന്ന നാഷിദ തീക്കോയി അക്ഷയ കേന്ദ്രത്തില്‍ പോയി വീട്ടിലേക്ക്‌ മടങ്ങുന്നതിനാണ്‌ ബസില്‍ യാത്ര ചെയ്‌തത്‌. ഇരിക്കാന്‍ സീറ്റ്‌ കിട്ടാതിരുന്നതിനാലാണ്‌ നിന്നു യാത്ര ചെയ്‌തത്‌. ബസ്‌ വളവു തിരിയുന്നതിനിടെ നാഷിദ പിടിവിട്ട്‌ തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ വാതില്‍ അടയ്‌ക്കാതിരുന്നതിനാല്‍ റോഡിലേക്കാണ്‌ വീണത്‌.