Jan 04, 2018
പൊലീസ് സ്റ്റേഷനിലെ മേല്‍ക്കൂരയില്‍ എഎസ്ഐ തൂങ്ങിമരിച്ചു
കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സന്ദര്‍ശകമുറിയുടെ പിന്‍ഭാഗത്തെ
മേല്‍ക്കൂരയില്‍ ഗ്രേഡ് എഎസ്ഐ തൂങ്ങിമരിച്ചു. വല്ലാര്‍പാടം
പള്ളിക്കവീട്ടില്‍ പി.എം.തോമസ് (52) ആണ് ആത്മഹത്യ ചെയ്തത്.
മേല്‍ക്കൂരയുടെ ഇരുമ്പുപൈപ്പില്‍ കയറില്‍ തൂങ്ങിയനിലയില്‍ ബുധനാഴ്ച
രാവിലെയാണ് മൃതദേഹം കണ്ടത്. ഇദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ
പോക്കറ്റില്‍നിന്നു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തോമസ് പ്രതിയായ
കൈക്കൂലി കേസിന്റെ വിചാരണ ബുധനാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍
ആരംഭിക്കാനിരിക്കെയാണ് സംഭവം. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍
ജോലിയിലായിരുന്നപ്പോഴാണ് കൈക്കൂലി കേസില്‍പെട്ടത്.
സെന്ട്രല്സ്റ്റേഷനിലെ തന്റെ മേലുദ്യോഗസ്ഥനായിരുന്ന
എസ്ഐയ്ക്കുവേണ്ടിയാണ് പണം വാങ്ങിയതെന്നും എസ്ഐയെ കേസില്‍നിന്നു
ഒഴിവാക്കി അന്നത്തെ വിജിലന്‍സ് ഡിഎസ്പി തന്നെ കുരുക്കുകയായിരുന്നുവെന്നും
ആത്മഹത്യാക്കുറിപ്പില്‍ തോമസ് വ്യക്തമാക്കിയിട്ടുണ്ട്.