Breaking News

Trending right now:
Description
 
Jan 04, 2018

ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ നാഷനല്‍ എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയെ പ്രഖ്യാപിച്ചു

image ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) 2018ലെ പുതിയ ഭാരവാഹികളെ ഡയറക്ടര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ.ബാബു സ്‌റ്റീഫന്‍ പ്രഖ്യാപിച്ചു. പ്രസിഡന്റായി ടെലിവിഷന്‍ പ്രൊഡ്യൂസറും റെനി റിപ്പോര്‍ട്ട്‌ എന്ന പരിപാടിയുടെ പ്രോഗ്രാം ഹോസ്‌റ്റുമായ റെനി മെഹ്‌റയെയാണ്‌ തിരഞ്ഞെടുത്തത്‌. ജയ്‌ഹിന്ദ്‌ വാര്‍ത്തയുടെ ചീഫ്‌ എഡിറ്റര്‍ ആഷ്‌ലി ജോസഫാണ്‌ എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌. മറ്റുഭാരവാഹികള്‍: തോമസ്‌ മാത്യു (ജനറല്‍ സെക്രട്ടറി), മുരളി നായര്‍, രൂപ്‌സി നൂറുള, അനുപമ വെങ്കിടേഷ്‌, അലക്‌സ്‌ തോമസ്‌ (വൈസ്‌ പ്രസിഡന്റുമാര്‍), ബിജു ചാക്കോ, അരുണ്‍, ഹരി, ബൈജു പകലോമറ്റം, ജേക്കബ്‌ കടശനാട്‌ (സെക്രട്ടറിമാര്‍), കെന്നി ചെറിയാന്‍ (ട്രഷറര്‍), ഡോ.മാത്യു പനയ്‌ക്കല്‍ (ജോയിന്റ്‌ ട്രഷര്‍), കോരസണ്‍ വര്‍ഗീസ്‌ (എക്‌സ്‌ ഓഫീഷ്യോ), തെരേസാ ടോം ന്യൂജേഴ്‌സി, ആനി കോശി കാനഡ (നാഷനല്‍ കോ ഓര്‍ഡിനേറ്റേഴ്‌സ്‌), ഫിലിപ്പ്‌ മാരറ്റ്‌, സാബു കുര്യന്‍, ബിന്‍സ്‌ മണ്ഡപം (പിആര്‍ഒ). ഇവരില്‍ വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുരളീ നായരും അനുപമ വെങ്കിടേഷും ആദ്യമായിട്ടാണ്‌ ഐഎപിസിയുടെ ഭാരവാഹിത്വത്തിലേക്ക്‌ എത്തുന്നത്‌.