Breaking News

Trending right now:
Description
 
Jan 03, 2018

മാന്നാനത്ത്‌ വിശുദ്ധ ചാവറയച്ചന്റെ പ്രധാന തിരുന്നാള്‍ ഇന്ന്‌; ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി

image മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധചാവറയച്ചന്റെ പെരുന്നാള്‍ സമാപനത്തോടനുബന്ധിച്ചു ഇന്നു ഊട്ടുനേര്‍ച്ച നടക്കും.11നു കുര്‍ബാനയെ തുടര്‍ന്നാണ്‌ ഊട്ടുനേര്‍ച്ച. ചാവറയച്ചന്‍ സ്ഥാപിച്ച പിടിയരി നേര്‍ച്ചയുടെ ഓര്‍മയ്‌ക്കായാണ്‌ ഊട്ടുനേര്‍ച്ച എല്ലാവര്‍ഷവും നടത്തുന്നത്‌. ഇന്നലെ കത്തിച്ച മെഴുകുതിരികളുമായി നടത്തിയ ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ആയിരക്കണക്കിന്‌ വിശ്വാസികള്‍ പ്രാര്‍ഥനകള്‍ ഉരുവിട്ടാണ്‌ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്‌. കൈനകരി ചാവറഭവനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇന്നു മാന്നാനത്ത്‌ എത്തി കബറിടത്തില്‍ പ്രാര്‍ഥന നടത്തും. 11നു കുര്‍ബാനയ്‌ക്ക്‌ പ്രിയോര്‍ ജനറല്‍ ഫാ.പോള്‍ അച്ചാണ്ടി മുഖ്യകാര്‍മികത്വം വഹിക്കും. സിഎംഐ സഭയിലെ നവവൈദികര്‍ സഹകാര്‍മികരായിരിക്കും. നാലിനു കുര്‍ബാനയെ തുടര്‍ന്ന്‌ പ്രദക്ഷിണം, ലദീഞ്ഞ്‌, തിരുശേഷിപ്പ്‌ വണക്കം എന്നിവയോടെ സമാപിക്കും.