Breaking News

Trending right now:
Description
 
Jan 03, 2018

ഡോക്ടര്‍മാരുടെ സമരം രോഗികളെ വലച്ചു

image ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാര്‍ നടത്തിയ രാജ്യവ്യാപക ഒപി ബഹിഷ്‌കരണ സമരം രോഗികളെ വലച്ചു. സമരം സംസ്ഥാനത്ത്‌ പൂര്‍ണമെന്നും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനം ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുത്തുവെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. തിരുവനന്തപുരത്ത്‌ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന വനിതാ ഡോക്ടറെ ബന്ദിന്റെ ഭാഗമായി സഹപ്രവര്‍ത്തകര്‍ വിളിച്ചുകൊണ്ടുപോയതോടെ രോഗികള്‍ക്ക്‌ ചികിത്സവൈകി. രാവിലെ ഒമ്പതുമുതല്‍ 10വരെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണത്തിനിടെ ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. ഡോക്ടര്‍മാരുടെ അഭാവത്തില്‍ അടിയന്തര ചികിത്സാ വിഭാഗം ഒഴികെയുള്ള എല്ലാ സേവനങ്ങളും ആശുപത്രികളില്‍ നിര്‍ത്തിവച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാര്‍ രാവിലെ ജോലിക്കെത്തിയില്ല.