Breaking News

Trending right now:
Description
 
Jan 03, 2018

ഡോക്ടര്‍മാര്‍ രാജ്‌ഭവന്‍ മാര്‍ച്ച്‌ നടത്തി

image ഹോമിയോ, ആയൂര്‍വേദ ബിരുദം നേടിയവര്‍ക്ക്‌ അലോപ്പതി പരിശീലനത്തിന്‌ അവസരമൊരുക്കുന്ന ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ നടത്തിയ മെഡിക്കല്‍ ബന്ദിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ രാജ്‌ഭവന്‍ മാര്‍ച്ച്‌ നടത്തി. സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍നിന്നുള്ള മെഡിക്കല്‍വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പങ്കെടുത്തു. അത്യാഹിത വിഭാഗങ്ങളെ ബന്ദിന്‍നിന്ന്‌ ഒഴിവാക്കിയായിരുന്നു പ്രതിഷേധം. മാര്‍ച്ചും ധര്‍ണയും ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ.ഇ.കെ.ഉമ്മര്‍ ഉദ്‌ഘാടനം ചെയ്‌തു. നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യത്തു നടപ്പാക്കിയാല്‍ പൊതുജനാരോഗ്യരംഗം താറുമാറാകുമെന്നു അദ്ദേഹം വ്യക്തമാക്കി. ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നു സംസ്ഥാന സെക്രട്ടറി ഡോ.എന്‍.സുള്‍ഫി മുന്നറിയിപ്പുനല്‍കി. ബില്ലിനെതിരെ സ്റ്റുഡന്‌റ്‌സ്‌ വിംഗ്‌ പ്രതിനിധികള്‍ രാജ്‌ഭവനുമുമ്പില്‍ നടത്തിവന്ന നിരാഹാരസമരം ചൊവ്വാഴ്‌ച മുന്നുമണിയോടെ അവസാനിപ്പിച്ചു.