Breaking News

Trending right now:
Description
 
Jan 03, 2018

മയക്കുമരുന്നുമായി പിടികൂടിയ യുവതിക്ക്‌ കൊച്ചിയിലെ ഹോട്ടലില്‍ മുറിയൊരുക്കിയിരുന്നു

image കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 25 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന്‌ കൊക്കെയ്‌നുമായി പിടികൂടിയ ഫിലിപ്പീന്‍സ്‌ യുവതി ബിയാഗ്‌ യോന്ന ഡി ടോറെസിന്‌ താമസിക്കാന്‍ കൊച്ചിയിലെ ലക്ഷ്വറി ഹോട്ടലാണ്‌ ഏജന്റുമാര്‍ ഒരുക്കിയിരുന്നത്‌. ഇവിടെ എത്തിക്കുന്ന ലഹരിമരുന്ന്‌ ഗോവയിലേക്കോ ഡല്‍ഹിയിലേക്കോ കൊണ്ടുപോകുന്നതിനാണ്‌ ക്രമീകരണം നടത്തിയിരുന്നത്‌. യുവതിയുടെ പക്കല്‍നിന്നു ഇതുവാങ്ങാന്‍ പ്രത്യേക ആളുകളെയും ഏര്‍പ്പാടാക്കിയിരുന്നു. ലഹരിമരുന്ന്‌ കൈമാറും മുമ്പാണ്‌ യുവതി നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍പ്പെട്ടത്‌. 4.8 കിലോഗ്രാം കൊക്കെയ്‌നാണ്‌ ഇവരുടെ ബാഗിലെ രഹസ്യ അറയില്‍നിന്നു കണ്ടെടുത്തത്‌. ഇന്നലെ കോടതി അവധിയായതിനാല്‍ രാത്രിയോടെ ആലുവയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയാണ്‌ റമാന്‍ഡ്‌ ചെയ്‌തത്‌. കൊച്ചിയിലെ ഹോട്ടലിലേക്കുവേണ്ടിയാണോ ലഹരിമരുന്ന്‌ എത്തിച്ചത്‌ എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. വാട്‌സാപ്പ്‌ വഴി ലഭിക്കുന്ന നിര്‍ദേശമനുസരിച്ചാണ്‌ യുവതി പ്രവര്‍ത്തിച്ചിരുന്നത്‌. നഗരത്തിലെ മയക്കുമരുന്നുമാഫിയയേയും അവരുമായി ബന്ധമുള്ളവരെക്കുറിച്ചും പൊലീസ്‌ അന്വേഷണം തുടങ്ങി.