Breaking News

Trending right now:
Description
 
Jan 02, 2018

വ്യാജ സിഡികള്‍ക്കായി സംസ്ഥാനത്ത്‌ നടത്തിയ റെയ്‌ഡില്‍ 20 പേര്‍ പിടിയില്‍

image സംസ്ഥാന വ്യാപകമായി ആന്റി പൈറസി സെല്‍ സ്‌ക്വാഡ്‌ നടത്തിയ റെയ്‌ഡില്‍ സിനിമകളുടെ വ്യാജ സിഡികള്‍ വില്‍പ്പന നടത്തിയ 20 പേരെ അറസ്റ്റു ചെയ്‌തു. മലയാളം സിനിമകളുടെ സിഡികള്‍, സിനിമകള്‍ പകര്‍ത്താന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍, ഹാര്‍ഡ്‌ ഡിസ്‌ക്‌, ലാപ്‌ടോപ്‌ തുടങ്ങിയവ പിടിച്ചെടുത്തു. പിടിച്ചെടുത്ത സിഡികളില്‍ അടുത്തിടെ ഇറങ്ങിയ സിനിമകളുമുണ്ട്‌. തിരുവനന്തപുരം പാലോട്‌, കിളിമാനൂര്‍, പോത്തന്‍കോട്‌, കൊല്ലം കടയ്‌ക്കല്‍, കരുനാഗപ്പള്ളി, തൃശൂര്‍ കുന്നംകുളം, പുന്നയൂര്‍കുളം, ആലപ്പുഴ ബീച്ച്‌ റോഡ്‌, കുത്തിയതോട്‌, മാന്നാര്‍, പാണ്ടനാട്‌, കോട്ടയം അതിരമ്പുഴ, തെള്ളകം കാരിത്താസ്‌ ജംക്ഷന്‍, കോട്ടയം സെന്‍ട്രല്‍ ജംക്ഷന്‍, ഇടുക്കി മുട്ടം, ചെറുതോണി എന്നിവിടങ്ങളിലായാണ്‌ റെയ്‌ഡ്‌ നടന്നത്‌. പിടിച്ചെടുത്ത സിഡികളില്‍ അശ്ലീല സിഡികളുമുണ്ട്‌. സിനിമകളുടെ വ്യാജ സിഡികള്‍ ഇറങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു.