Jan 02, 2018
ഫൊക്കാനാ കണ്വന്ഷന് തയാറെടുപ്പുകളായി
ഫൊക്കാന കണ്വന്ഷന് ആതിഥ്യമരുളാന്‍ ഫിലാഡല്ഫിയയായില് വാലി ഫോര്‍ജ്
കണ്വന്ഷന് സെന്റര്‍ ഒരുങ്ങി. നാലുദിവസങ്ങളിലായി നടത്തുന്ന കണ്വന്ഷന്
എല്ലാ തയാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. കണ്വന്ഷന്, ഫൊക്കാനയുടെ
ചരിത്രത്തിലെതന്നെ ഒരു ചരിത്രസംഭവമാക്കാന്‍ ഭാരവാഹികള്‍
ശ്രമിക്കുന്നുണ്ട്. എല്ലാമലയാളികള്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും
പുതുവത്സരാശംസകളും ഭാരവാഹികള്‍ നേര്‍ന്നു. എല്ലാ സ്വപ്നങ്ങളും
പൂവിട്ടുകൊണ്ട് പുതുവര്‍ഷം എല്ലാവര്ക്കും ശാന്തിയും സമാധാനവും സന്തോഷവും
സംതൃപ്തിയും പുത്തന്‍ പ്രതീക്ഷകളും മധുരസ്മരണകളും ഉണ്ടാകട്ടെയെന്ന
പ്രാര്‍ഥനയും നേര്‍ന്നു. ഫൊക്കാനയുടെ പ്രവര്ത്തനവര്ഷമാണ് കടന്നുപോയത്.
പുതുവര്‍ഷത്തിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനമെന്നു
പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍
ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ അറിയിച്ചു.