Jan 02, 2018
പുതുവത്സരദിവസം വാട്സാപ്പില്‍ സന്ദേശമയച്ചശേഷം യുവാവ് ജീവനൊടുക്കി
ജീവിതം മടുത്തുവെന്നു പുതുവത്സരദിവസം വാട്സാപ്പില്‍ സന്ദേശമയച്ചശേഷം
തൂക്കുപാലത്തില്നിന്നു ആറ്റിലേക്കുചാടി യുവാവ് ആത്മഹത്യചെയ്തു. കോട്ടയം
പുത്തനങ്ങാടി നടുവിലേടത്ത് ഗോപാലകൃഷ്ണന്റെ മകന് അമല്‍ ജി.കൃഷ്ണനാണ്
(23) വിജയപുരം പഞ്ചായത്തില്‍പെട്ട മൈലപ്പള്ളി തൂക്കുപാലത്തില്നിന്നു
മീനച്ചിലാറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്
ബൈക്കില്‍ എത്തിയ യുവാവ് പാലത്തിനു സമീപം ബൈക്ക് ഉപേക്ഷിച്ചശേഷം
വെള്ളത്തില്‍ ചാടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അഗ്നിശമനസേന എത്തി
നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. എറണാകുളത്ത് ആനിമേഷന്‍
സ്ഥാപനത്തില്‍ അടുത്തിടെ ജോലിക്ക് കയറിയ അമല്‍ നിരാശയിലായിരുന്നു. ജീവിതം
മടുത്തുവെന്നും മരിക്കാന്‍ പോവുകയാണെന്നും വാട്സാപ്പില്‍
പോസ്റ്റുചെയ്തശേഷമാണ് ജീവനൊടുക്കിയതെന്നു പൊലീസ് വ്യക്തമാക്കി.