Breaking News

Trending right now:
Description
 
Jan 01, 2018

ബിജെപിയുടേത്‌ മാവോയിസ്‌റ്റ്‌ ശൈലി: കോടിയേരി

image ബിജെപി പുലര്‍ത്തിവരുന്നത്‌ മാവോയിസ്‌റ്റ്‌ ശൈലിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ കുറ്റപ്പെടുത്തി. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സമാപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്‌ സംഘപരിവാര്‍ അജണ്ട നടപ്പാക്കാത്തത്‌ സിപിഎമ്മിന്റെ സാന്നിധ്യം ഉള്ളതുകൊണ്ടുമാത്രമാണ്‌. മനുഷ്യജീവനു സുരക്ഷ ഒരുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌. ജനങ്ങള്‍ക്ക്‌ സൈ്വര്യജീവിതം ഉറപ്പാക്കാനാകുന്നില്ല. രാജ്യത്തെങ്ങും വര്‍ഗീയസംഘര്‍ഷം നിലനില്‍ക്കുന്നു. കേരളത്തില്‍ കലാപം ഉണ്ടാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. ഇതിനായി 23 കേന്ദ്രങ്ങളില്‍ ആയുധപരിശീലനം സംഘടിപ്പിച്ചുവരുകയാണ്‌. അക്രമങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ചുതന്നെ പൊലീസ്‌ നേരിടും. കേന്ദ്രനേതൃത്വത്തിന്റെ പ്രീതി സമ്പാദിക്കാന്‍ കുമ്മനം രാജശേഖരന്‍ എന്ന ആര്‍എസ്‌എസുകാരന്‍ നേരിട്ടാണ്‌ കേരളത്തില്‍ സിപിഎമ്മിനുനേരെയുള്ള അക്രമണത്തിനു നേതൃത്വം നല്‍കുന്നത്‌. ഈ തീക്കൊള്ളികൊണ്ടുള്ള തല ചൊറിച്ചിലാണെന്നു ഓര്‍ക്കുന്നത്‌ നല്ലതാണെന്നും കോടിയേരി വ്യക്തമാക്കി.