Breaking News

Trending right now:
Description
 
Jan 01, 2018

ക്രിസ്‌മസ്‌ - പുതുവത്സരാഘോഷം: മലയാളി കുടിച്ചുതീര്‍ത്തത്‌ 480.14 കോടിയുടെ മദ്യം

image ക്രിസ്‌മസ്‌-പുതുവത്സര ആഘോഷവേളയില്‍ കേരളത്തില്‍ ചെലവായത്‌ 480.14 കോടിയുടെ വിദേശമദ്യം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ബെവ്‌കോയുടെ മദ്യവില്‍പ്പനയില്‍ വന്‍വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌. കഴിഞ്ഞവര്‍ഷം 402.35 കോടി രൂപയുടെ മദ്യമായിരുന്നു സംസ്ഥാനത്ത്‌ ഈ സമയത്ത്‌ വിറ്റുപോയത്‌. പുതുവര്‍ഷദിനത്തിലെ ഉച്ചവരെയുള്ള കണക്കാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ക്രിസ്‌മസ്‌ കാലത്തുമാത്രം മലയാളികള്‍ 313.63 കോടി രൂപയുടെ മദ്യമാണ്‌ കുടിച്ചുതീര്‍ത്തത്‌. ക്രിസ്‌മസിനു മുമ്പുള്ള മൂന്നുദിവസത്തെ കണക്കാണിത്‌. ഡിസംബര്‍ 24നു മാത്രം 157.05 കോടി രൂപയുടെ മദ്യം ബെവ്‌കോ വിറ്റഴിച്ചു. കഴിഞ്ഞവര്‍ഷം ക്രിസ്‌മസ്‌ മദ്യവില്‍പ്പന 256.01 കോടി രൂപയുടേതായിരുന്നു.