Dec 31, 2017
പദ്മാവതിയിലെ 26 രംഗങ്ങള്‍ വെട്ടിനീക്കിയാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്
ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ലമെന്റി
സമിതിക്കുമുമ്പില്വരെ എത്തിയ പദ്മാവതി സിനിമയ്ക്ക് വെട്ടിത്തിരുത്തലോടെ
അനുമതി നല്‍കാമെന്നു സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കി. സിനിമയുടെ പേര്
പദ്മാവത് എന്നാക്കണം. 26 രംഗങ്ങള്‍ വെട്ടിമാറ്റണമെന്നാണ് നിബന്ധന.
നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാമെന്നു ബോര്‍ഡ് അറിയിച്ചു. ചിത്രത്തിന് ചരിത്രവുമായി
യാതൊരുബന്ധവുമില്ലെന്നു രണ്ടുതവണ എഴുതിക്കാണിക്കണം. സതി ആചാരം
ഉള്‍പ്പെടെയുള്ള വിവാദരംഗങ്ങള്‍ കുറയ്ക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം
വെട്ടിമാറ്റലുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ചില പരിഷ്കാരങ്ങള്‍
വരുത്തണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നു സെന്‍സര്‍ ബോര്‍ഡ്
ചെയര്മാന് പ്രസൂണ്‍ ജോഷി വ്യക്തമാക്കി. ഡിസംബര്‍ 28നു ചേര്‍ന്ന
സെന്‍സര്‍ബോര്‍ഡ് യോഗത്തിനുശേഷമാണ് പദ്മാവതിയില്‍ വരുത്തേണ്ട
മാറ്റങ്ങളില്‍ തീരുമാനമുണ്ടായത്. നിര്‍ദേശങ്ങള്‍ പാലിച്ച് ചിത്രം
പ്രദര്‍ശിപ്പിക്കുമെന്നു സംവിധായകന് സഞ്ജയ് ലീല ബന്‍സാലി വ്യക്തമാക്കി.