Breaking News

Trending right now:
Description
 
Dec 30, 2017

മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന്‌ ഭീഷണി: രണ്ടുപേര്‍ പിടിയില്‍

image മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. പാലക്കാട്‌ സ്വദേശികളാണ്‌ കസ്റ്റഡിയിലുള്ളത്‌. ഇവരെ ചോദ്യം ചെയ്‌തുവരുന്നു. വെള്ളിയാഴ്‌ചയാണ്‌ മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂര്‍ ഈസ്റ്റ്‌ പൊലീസിന്‌ ലഭിച്ചത്‌. തുടര്‍ന്ന്‌ മുഖ്യമന്ത്രിക്ക്‌ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. വധഭീഷണി വന്ന ഫോണ്‍സന്ദേശത്തെക്കുറിച്ച്‌ അന്വേഷണം ശക്തമാക്കിയതോടെയാണ്‌ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തത്‌. ചോദ്യം ചെയ്യലില്‍ അയല്‍വാസിയോടുള്ള പകതീര്‍ക്കാന്‍ അയാളുടെ ഫോണെടുത്ത്‌ ഭീഷണി സന്ദേശം അയച്ചുവെന്നാണ്‌ ഇവര്‍ മൊഴിനല്‍കിയത്‌. ഈ മൊഴി പൊലീസ്‌ കാര്യമായി എടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്‌. വെള്ളിയാഴ്‌ച രാവിലെ ചാലക്കുടിയില്‍നിന്നു തൃശൂര്‍ക്കു സഞ്ചരിക്കുകയായിരുന്ന സജേഷ്‌ കുമാര്‍ എന്നയാളുടെ മൊബൈലിലേക്കാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൊല്ലപ്പെടും എന്ന സന്ദേശമെത്തിയത്‌. സജേഷ്‌കുമാര്‍ അപ്പോള്‍തന്നെ പൊലീസ്‌ സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. മെസേജ്‌ വന്ന നമ്പറിന്റെ ഉറവിടം പാലക്കാടാണെന്നു പൊലീസ്‌ കണ്ടെത്തി അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.