Breaking News

Trending right now:
Description
 
Dec 30, 2017

കരിക്കംപള്ളില്‍ കുടുംബയോഗം കുടുംബസംഗമം നടത്തി

image ആലപ്പുഴ: സ്‌നേഹം പൂര്‍ണമാകാന്‍ അന്യരുടെ ദുഃഖംകൂടി സ്വന്തമായി കരുതണമെന്നു പ്രമുഖ ധ്യാനപ്രസംഗികനായ ഫാ.അലക്‌സാണ്ടര്‍ കിഴക്കേക്കടവില്‍. ചങ്ങനാശേരി പാലസ്‌ വാലി റസിഡന്റ്‌ അസോസിയേഷന്‍ കെ.ജെ.ചാക്കോയുടെ വസതിയില്‍ സംഘടിപ്പിച്ച കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം വാര്‍ഷിക കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌നേഹം എല്ലാ അപരാധങ്ങളും പൊറുക്കുന്നു എന്നതായിരുന്നു ചിന്താവിഷയം. പതിനൊന്നാമത്‌ വാര്‍ഷിക കൂട്ടായ്‌മ സമ്മേളനം തങ്കമ്മ ചാക്കോ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ അധ്യക്ഷതവഹിച്ചു. ടി.വി.പോത്തന്‍, പി.വി.തോമസ്‌, ജോസഫ്‌ തോമസ്‌, ജയിംസ്‌ ജോസഫ്‌, മാത്യു സഖറിയാസ്‌, റിച്ച റോസ്‌ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ മികവ്‌ പ്രകടിപ്പിച്ച എം.ടി.ജോസഫ്‌, മൈക്കിള്‍ മത്തായി, റീവ അന്ന മൈക്കിള്‍, ഡോ.സുമ ജോസഫ്‌, സിബി കട്ടാമ്പള്ളി, മാത്യൂസ്‌ സിസില്‍, ഡേമി ജോര്‍ജ്‌ തുടങ്ങിയവരെ ആദരിച്ചു.