Breaking News

Trending right now:
Description
 
Dec 30, 2017

ഏബ്രഹാം കാഞ്ഞിരംവിള ഫ്‌ളോറിഡയില്‍ നിര്യാതനായി

image കേരള ഇലക്ട്രിസിറ്റി ബോര്‍ഡ്‌ സീനിയര്‍ സൂപ്രണ്ടായി വിരമിച്ച ആയൂര്‍ പെരിങ്ങള്ളൂര്‍ വൈ.ഏബ്രഹാം കാഞ്ഞിരംവിള ഫ്‌ളോറിഡയില്‍ മകന്‍ ബോബി ഏബ്രഹാമിന്റെ വസതിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്‌ ആയൂര്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുമുതല്‍ എട്ടുവരെ റ്റാമ്പാ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷയും പൊതുദര്‍ശനവും നടക്കും. ആയൂര്‍ വൈഎംസിഎ പ്രസിഡന്റ്‌, സെക്രട്ടറി, ആയൂര്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക ട്രസ്റ്റി, ഇടമുളക്കല്‍ റബര്‍ പ്രൊഡക്ഷന്‍ സൊസൈറ്റി പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ ഏബ്രഹാം കാഞ്ഞിരംവിള പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കുണ്ടറ അഞ്ചാലുംമൂട്‌ സെന്റ്‌ ജോര്‍ജ്‌ ഭവനില്‍ (അഞ്ചുപ്ലാംവീട്ടില്‍) സൂസന്‍ ഏബ്രഹാം (റാഹേല്‍കുട്ടി കെഎപി) ആണ്‌ ഭാര്യ. മക്കള്‍: ബോബി ഏബ്രഹാം (റ്റിസിഎസ്‌ സോഫ്‌ട്‌ വെയര്‍ എന്‍ജിനിയര്‍, അമേരിക്ക), ബീന സാം (സോഫ്‌ട്‌ വെയര്‍ എന്‍ജിനിയര്‍, ദുബായ്‌). മരുമക്കള്‍: ആനി ഐസക്ക്‌ (അമേരിക്ക), സാം ജോര്‍ജ്‌ (ദുബായ്‌). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബോബി ഏബ്രഹാം- 813 327 0611