Breaking News

Trending right now:
Description
 
Dec 30, 2017

റബ്‌ വ ക്യാംപ്‌ സമാപിച്ചു

image പാലക്കാട്‌: എട്ടു മുതല്‍ പത്തുവരെ ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കുവേണ്ടി ടീന്‍ ഇന്ത്യ മോഡല്‍ ഹൈസ്‌കൂള്‍ പേഴുംകരയില്‍ സംഘടിപ്പിച്ച റബ്‌ വ ക്യാംപിന്റെ സമാപന സമ്മേളനം ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ്‌ അബ്ദുല്‍ ഹക്കീം നദ്‌ വി ഉദ്‌ഘാടനം ചെയ്‌തു. ടീന്‍ ഇന്ത്യാ സംസ്ഥാന രക്ഷാധികാരി അബ്ബാസ്‌ കൂട്ടില്‍ അധ്യക്ഷതവഹിച്ചു.മലര്‍വാടി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ മുസ്‌തഫ മങ്കട, ടീന്‍ ഇന്ത്യാ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ മോങ്ങം, അന്‍സാര്‍ നെടുമ്പാശേരി, ഫൈസല്‍ പിണങ്ങോട്‌, മൊയ്‌തീന്‍ കുന്നക്കാവ്‌, ക്യാമ്പ്‌ കോ ഓര്‍ഡിനേറ്റര്‍ നൗഷാദ്‌ ആലവി, ജനറല്‍ കണ്‍വീനര്‍ മുജീബ്‌ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. അലവി ഹാജി, ശാക്കില്‍മൂസ, എസ്‌.ബി.ഖദീജ, ഷംസുദ്ദീന്‍ വേളം, ഇക്‌ബാല്‍വടകര, നൂറുദ്ദീന്‍ ചേങ്ങര, വി.ബി.സമീറ, അധ്യാപികമാരായ സഹലി, റസിയ എന്നിവര്‍ സമ്മാനദാനം നടത്തി.