Breaking News

Trending right now:
Description
 
Dec 29, 2017

നടി പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണക്കേസ്‌: ഒരാള്‍കൂടി പിടിയില്‍

image നടി പാര്‍വതിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന സൈബര്‍ ആക്രമണക്കേസില്‍ ഒരാളെക്കൂടി പൊലീസ്‌ അറസ്റ്റു ചെയ്‌തു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ റോജനെയാണ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. കോളജ്‌ വിദ്യാര്‍ഥിയായ റോജന്‍ നടിയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിമുഴക്കി ഇന്‍സ്‌റ്റഗ്രാമില്‍ സന്ദേശമയച്ചതായി കണ്ടെത്തി. സ്വകാര്യകോളജ്‌ വിദ്യാര്‍ഥിയായ റോജനെ പിന്നീട്‌ അന്വേഷണസംഘം കൊച്ചിയിലേക്ക്‌ കൊണ്ടുപോയി. നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനെ നേരത്തെ വടക്കാഞ്ചേരി സ്വദേശിയായ പ്രിന്റോയെ അറസ്‌റ്റു ചെയ്‌തിരുന്നു. നടി നല്‍കിയ 23 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സൈബര്‍സെല്ലിന്റെ സഹായത്തോടെ പൊലീസ്‌ അന്വേഷണം നടക്കുന്നത്‌. കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട്‌ നടി നടത്തിയ വിമര്‍ശനം സൈബര്‍ ആക്രമണത്തിനു കാരണമാവുകയായിരുന്നു. സിനിമയിലെ ചില ഡയലോഗുകള്‍ സ്‌ത്രീ വിരുദ്ധമാണെന്നും മുതിര്‍ന്ന നടന്‍മാര്‍ ഇത്തരം വേഷങ്ങള്‍ ചെയ്യുന്നത്‌ സങ്കടകരമാണെന്നും നടിയുടെ പരാമര്‍ശമാണ്‌ വിവാദത്തിനു തുടക്കംകുറിച്ചത്‌. ഇതിനു പിന്നാലെ ഒരുവിഭാഗം സിനിമ പ്രവര്‍ത്തകരും ഫാന്‍സുകാരും നടിക്കെതിരെ രംഗത്തുവന്നിരുന്നു.