Breaking News

Trending right now:
Description
 
Dec 29, 2017

സംസ്ഥാനത്ത്‌ പിജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടങ്ങി

image ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളിലെയും പിജി ഡോക്ടര്‍മാരെ കൂടാതെ സീനിയര്‍ റസിഡന്റ്‌ ഡോക്ടര്‍മാര്‍, ഹൗസ്‌ സര്‍ജന്‍മാര്‍ പഠിപ്പുമുടക്കി സമരം ചെയ്യും. സമരത്തിന്റെ ആദ്യഘട്ടത്തില്‍ അത്യാഹിതവിഭാഗം, ലേബര്‍റൂം, ഐസിയു, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്‌. എന്നാല്‍ ഈ വിഭാഗങ്ങളില്‍ അധിക ഡ്യൂട്ടിക്കായി ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം സമരത്തിനു നേതൃത്വം നല്‍കുന്ന കേരള മെഡിക്കല്‍ ജോയിന്റ്‌ ആക്ഷന്‍ കൗണ്‍സില്‍ മാറ്റിവയ്‌ക്കുകയായിരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായ പത്രക്കുറിപ്പ്‌ മന്ത്രിയുടെ ഓഫിസില്‍നിന്നു പുറത്തുവിട്ടതാണ്‌ സമരം നടത്തുന്നതിനുള്ള തീരുമാനത്തിനു പിന്നില്‍. കഴിഞ്ഞദിവസ്‌തതെ കാബിനറ്റ്‌ മീറ്റിങ്ങിലും പ്രശ്‌നം ചര്‍ച്ചയ്‌ക്ക്‌ എടുത്തില്ലെന്നു ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.