Breaking News

Trending right now:
Description
 
Dec 28, 2017

സിപിഎം-ബിജെപി സമാധാനചര്‍ച്ച കഴിഞ്ഞ്‌ മണിക്കൂറുകളില്‍ക്കുള്ളില്‍ വീണ്ടും ചോരവീണു

image കണ്ണൂരില്‍ സിപിഎം-ബിജെപി ഉഭയകക്ഷി സമാധാന ചര്‍ച്ച കഴിഞ്ഞ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ആക്രമണം. സിപിഎം പ്രവര്‍ത്തകനും മൊകേരി ക്ഷീരോത്‌പാദക സഹകരണസംഘം ജീവനക്കാരനുമായ ചന്ദ്രനാണ്‌ (52) വെട്ടേറ്റത്‌. വ്യാഴാഴ്‌ച രാവിലെ പത്തോടെ പാനൂര്‍ കുറ്റേരിയിലാണ്‌ ആക്രമണം. ബൈക്കില്‍ വരുകയായിരുന്ന ചന്ദ്രനെ ബൈക്ക്‌ തടഞ്ഞു ആക്രമിക്കുകയായിരുന്നു. റോഡില്‍ ഗുരുതര പരുക്കുകളോടെ രക്തംവാര്‍ന്നുകിടന്ന ചന്ദ്രനെ പൊലീസ്‌ എത്തി തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകാലുകളും അറ്റുതൂങ്ങിയ നിലയിലാണ്‌. 15 അംഗ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരാണ്‌ ആക്രമണത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. ബുധനാഴ്‌ച രാവിലെ കണ്ണമ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകനും പാനൂരില്‍ സിപിഎം പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റിരുന്നു. രണ്ടുമാസമായി മേഖലയില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്‌ച ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സിപിഎം-ബിജെപി നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. ആക്രമങ്ങള്‍ക്ക്‌ അറുതിവരുത്താന്‍ ഇരുവിഭാഗം പാര്‍ട്ടികളും ധാരണയാവുകയും ചെയ്‌തു. ഈ സമാധാനയോഗം കഴിഞ്ഞ്‌ മണിക്കൂറുകള്‍ക്കുള്ളിലാണ്‌ സിപിഎം പ്രവര്‍ത്തകനെ വെട്ടിവീഴ്‌ത്തിയത്‌.