Breaking News

Trending right now:
Description
 
Dec 28, 2017

ഓഖി ദുരന്തം: കാണാതായവരെക്കുറിച്ചുള്ള കണക്കുകളില്‍ ആശയക്കുഴപ്പം

image കേരളത്തിന്റെ തെക്കന്‍ തീരദേശത്തെ തകര്‍ത്തെറിഞ്ഞ ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കണക്കുകളിലെ ആശയക്കുഴപ്പം ഇനിയും തുടരുന്നു. സംസ്ഥാനത്തുനിന്നു കാണാതായവരുടെ എണ്ണം 143 മാത്രമാണെന്നാണ്‌ സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്റെ കണക്ക്‌. എന്നാല്‍ റവന്യു വകുപ്പിന്റെ കണക്കുകളില്‍ 134 പേരെയുള്ളൂ. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ച കണക്കു പ്രകാരം കേരളത്തില്‍നിന്നുള്ള 261 പേരെ കണ്ടെത്താനുണ്ടെന്നാണ്‌. ദുരന്തത്തില്‍ കാണാതായവരുടെ കണക്കുകളില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന സര്‍ക്കാരിനു ഇനിയും കഴിഞ്ഞിട്ടില്ല. ലത്തീന്‍ സഭാ നേതൃത്വം അടക്കമുള്ളവര്‍ നല്‍കിയ കാണാതായവരുടെ പട്ടികയില്‍നിന്നു വ്യത്യസ്‌തമായ കണക്കുകളാണ്‌ സംസ്ഥാനം നല്‍കിവരുന്നത്‌. ലത്തീന്‍സഭയുടെ കണക്കുപ്രകാരം ദുരന്തത്തില്‍ മൊത്തം കാണാതായത്‌ 317 പേരാണ്‌. ഇതില്‍ 74 പേരുടെ മൃതദേഹം ലഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌. ഇനിയും 37 മൃതദേഹങ്ങളാണ്‌ തിരിച്ചറിയാനുള്ളത്‌.